കെവിന്‍ വധക്കേസില്‍ സിബിഐ അന്വേഷണവും നുണ പരിശോധനയും വേണമെന്ന്  പ്രതിഭാഗം

0

കോട്ടയം:  കെവിന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും കേസിലെ ഒരേയൊരു സാക്ഷിയായ അനീഷിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. അപകട മരണത്തെ കൊലപാതകമാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അനീഷിന്‍റെ മൊഴി വിശ്വാസ്യ യോഗ്യമല്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നീനുവിന്‍റെ പിതാവ് ചാക്കോയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. കേസിലെ അഞ്ചാം പ്രതിയാണ് ചാക്കോ. ചാക്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയില്‍ പ്രതിഭാഗം അഭിഭാഷകന്‍ സിബിഐ അന്വേഷണമെന്ന ആവശ്യമുന്നയിച്ചത്. പോലീസ് അന്വേഷണം വിശ്വാസ്യയോഗ്യമല്ലെന്നും അതിനാലാണ് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. രക്ഷപെടാന്‍ വേണ്ടി ഓടുന്നതിനിടെ അപകടം സംഭവിച്ചാണ് കെവിന്‍ മരിച്ചതെന്നും അപകട മരണം കൊലപാതകമാക്കി മാറ്റാനുള്ള പോലീസിന്‍റെ ശ്രമമാണിതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Leave A Reply

Your email address will not be published.