പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0

ന്യൂഡല്‍ഹി: യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സെയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, പരസ്പര സഹകരണം അടക്കം ഉഭയകക്ഷി വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ പെട്രോളിയം മേഖലയില്‍ 44 ബില്യന്‍ യു.എസ് ഡോളര്‍ നിക്ഷേപിക്കാനുള്ള അബുദാബി നാഷണല്‍ ഓയില്‍ കമ്ബനിയുടെ തീരുമാനത്തില്‍ പ്രധാനമന്ത്രി നന്ദി അറിയിച്ചു. രാജ്യത്തിന്‍റെ സമ്ബദ് വ്യവസ്ഥക്ക് ഇന്ത്യന്‍ പൗരന്മാര്‍ നല്‍കുന്ന സംഭവാനകള്‍ കൂടിക്കാഴ്ചയില്‍ യു.എ.ഇ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.