സ്‌​പെ​യി​ന്‍-​റ​ഷ്യ, ഉ​റു​ഗ്വെ-​പോ​ര്‍​ച്ചു​ഗ​ല്‍ പ്രീ​ക്വാ​ര്‍​ട്ട​റില്‍

0

മോ​സ്കോ: ഫി​ഫ ലോ​ക​ക​പ്പി​ലെ ആ​ദ്യ പ്രീ​ക്വാ​ര്‍​ട്ട​ര്‍ ലൈ​ന​പ്പാ​യി. ഗ്രൂ​പ്പ് എ​യി​ലെ ചാ​മ്ബ്യ​ന്‍​മാ​രാ​യ ഉ​റു​ഗ്വെ നോ​ക്കൗ​ട്ട് റൗ​ണ്ടി​ല്‍ ബി​യി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ പോ​ര്‍​ച്ചു​ഗ​ലി​നെ നേ​രി​ടും. ഗ്രൂ​പ്പ് ബി​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ സ്‌​പെ​യി​ന്‍റെ എ​തി​രാ​ളി ഗ്രൂ​പ്പ് എ​യി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ റ​ഷ്യ​യാ​ണ്. മൂ​ന്നു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചാ​ണ് ഉ​റു​ഗ്വെ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ എ​ത്തി​യ​ത്. ഒ​രൊ​റ്റ ഗോ​ള്‍ പോ​ലും വ​ഴ​ങ്ങാ​തെ​യാ​ണ് ഉ​റു​ഗ്വെ​യു​ടെ മു​ന്നേ​റ്റം. ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ആ​തി​ഥേ​യ​രാ​യ റ​ഷ്യ ര​ണ്ടു ജ​യ​വു​മാ​യി ആ​റു പോ​യി​ന്‍റു നേ​ടി. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും വ​ന്‍ വി​ജ​യം നേ​ടി​യ റ​ഷ്യ ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഉ​റു​ഗ്വെ​യോ​ടു തോ​റ്റു. ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളു​ക​ള്‍​ക്കാ​ണ് ഉ​റു​ഗ്വെ​യു​ടെ വി​ജ​യം.
അ​തേ​സ​മ​യം, ഗ്രൂ​പ്പ് ബി​യി​ല്‍ സ്പെ​യി​ന്‍ നി​റം മ​ങ്ങി​യ പ്ര​ക​ട​ന​വു​മാ​യാ​ണ് നോ​ക്കൗ​ട്ടി​ല്‍ പ്ര​വേ​ശി​ച്ച​ത്. ഒ​രു ജ​യ​വും ര​ണ്ടു സ​മ​നി​ല​യു​മാ​യി അ​ഞ്ച് പോ​യി​ന്‍റാ​ണ് സ്പാ​നി​ഷ് പ​ട നേ​ടി​യ​ത്. ര​ണ്ടാ​മ​തെ​ത്തി​യ പോ​ര്‍​ച്ചു​ഗ​ലി​നും അ​ഞ്ച് പോ​യി​ന്‍റാ​ണ്. എ​ന്നാ​ല്‍ ഗോ​ള്‍ ശ​രാ​ശ​രി​യി​ല്‍ സ്പെ​യി​ന്‍ മു​ന്നി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. സ്‌​പെ​യി​ന്‍ ആ​റു ഗോ​ള​ടി​ച്ച​പ്പോ​ള്‍ പോ​ര്‍​ച്ചു​ഗ​ല്‍ അ​ഞ്ചു ത​വ​ണ​യാ​ണ് വ​ല കു​ലു​ക്കി​യ​ത്. ഗോ​ള്‍ അ​ടി​യി​ല്‍ മു​ന്നി​ല്‍ എ​ത്തി​യ​തോ​ടെ സ്പെ​യി​ന്‍ ഗ്രൂ​പ്പി​ല്‍ ഒ​ന്നാ​മ​തെ​ത്തി. വ​രു​ന്ന ശ​നി​യാ​ഴ്ച രാ​ത്രി 11.30നാ​ണ് ഉ​റു​ഗ്വെ-​പോ​ര്‍​ച്ചു​ഗ​ല്‍ പ്രീ​ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ടം. ഞാ‍​യ​റാ​ഴ്ച രാ​ത്രി 7.30ന് ​സ്പെ​യി​നും റ​ഷ്യ​യും ഏ​റ്റു​മു​ട്ടും.

Leave A Reply

Your email address will not be published.