ആദ്യ ലോക സഹിഷ്​ണുതാ ഉച്ചകോടി യു.എ.ഇയില്‍

0

ദുബൈ: യു.എ.ഇ ആദ്യ ലോക സഹിഷ്​ണുതാ ഉച്ചകോടിക്കും വേദിയാവും. ഈ വര്‍ഷം നവംബറില്‍ ദുബൈയില്‍ നടക്കുന്ന ഉച്ചകോടിയുടെ മുഖ്യലക്ഷ്യം തീവ്രവാദത്തിനും വര്‍ഗീയവാദത്തിനുമെതിരായ ഐക്യനിര രൂപപ്പെടുത്തുകയാണ്​. മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യറ്റീവാണ് ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോളറന്‍സ് എന്ന ആശയത്തിനും സഹിഷ്ണുത ഉച്ചകോടിക്കും പിന്നില്‍. നവംബര്‍ 15, 16 തിയതികളിലാണ് ഉച്ചകോടി നടക്കുക. രാഷ്ട്രീയം, മതം, സംസ്കാരം തുടങ്ങി വിവിധ മേഖലകളിലെ ആയിരത്തിലധികം നേതാക്കളും പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോളറന്‍സ് എം.ഡി ഡോ. ഹമദ് അല്‍ ശൈഖ് അഹമ്മദ് ആല്‍ ശൈബാനി, ഉച്ചകോടി കോര്‍ഡിനേറ്റര്‍ ഖലീഫ മുഹമ്മദ് ആല്‍ സുവൈദി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നാനാത്വത്തില്‍ നിന്ന് അഭിവൃദ്ധി, വൈവിധ്യങ്ങളിലൂടെ നവീകരണവും സഹകരണവും എന്നതായിരിക്കും ഉച്ചകോടിയുടെ മുദ്രാവാക്യം. പശ്ചിമേഷ്യയുള്‍പ്പെടെ ലോകത്തി​​െന്‍റ പലഭാഗങ്ങളിലും ഭിന്നിപ്പും വര്‍ഗീയതയും അസഹിഷ്ണുതയും രൂക്ഷമാകു​േമ്ബാള്‍ ഇത്തരം ഉച്ചകോടികള്‍ പ്രസക്തമാണെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.

Leave A Reply

Your email address will not be published.