ജസ്നയെ കാണാതായ സംഭവത്തില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: ജസ്നയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ സഹോദരന് ജെയ്സ് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്നയുടെ തിരോധാനത്തേക്കുറിച്ച് പോലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്. പോലീസ് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് മറ്റു വഴികള്‍ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. ജസ്നയെ ആരെങ്കിലും തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ജസ്ന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതിയുടെ പരിഗണനയിലുണ്ട്. അതിനാല്‍ മറ്റൊരു ഹര്‍ജിക്ക് പ്രസക്തിയില്ല എന്നും കോടതി നിരീക്ഷിച്ചു.