ദിലീപിനെ  “അമ്മ”യില്‍ തിരിച്ചെടുത്തതിനെതിരെ വിമെന്‍ ഇന്‍ സിനിമാ കലക്‌ടീവ്‌

0

കൊച്ചി:  ദിലീപിനെ താരസംഘടനയായ “അമ്മ”യില്‍ തിരിച്ചെടുത്തതില്‍ വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ വിമെന്‍ ഇന്‍ സിനിമാ കലക്‌ടീവ്‌ (ഡബ്ല്യു.സി.സി) പ്രതിഷേധിച്ചു.  ഫേസ് ബുക്ക് പേജിലൂടെ വനിതാ കൂട്ടായ്മ ചോദിച്ചിരിക്കുന്ന ചോദ്യങ്ങള്‍ തത്കാലം കണ്ടില്ലെന്നു നടിക്കാനാണ് അമ്മ നേതൃത്വത്തിന്‍റെ തീരുമാനമെന്നറിയുന്നു. ആവശ്യമെന്നു വരുന്ന ഘട്ടത്തില്‍ പ്രതികരിക്കാമെന്നും അതുവരെ അവഗണിക്കാനുമാണ് തീരുമാനം. ഔദ്യോഗിക പക്ഷത്തെ ആരും ഈ പ്രതികരണത്തിനെതിരേ വ്യക്തിപരമായും അഭിപ്രായം പറയരുതെന്ന നിര്‍ദ്ദേശം തലപ്പത്തു നിന്നു പോയതായാണ് ലഭിക്കുന്ന വിവരം. മറുപടി പറയുന്നതോടെ, ഇതൊരു ചര്‍ച്ചാവിഷയമാവുകയും പിന്നെയും പ്രശ്‌നങ്ങളിലേക്കു പോകുകയും ചെയ്യുമെന്ന ആശങ്കയാണ് നേതൃത്വത്തിന്.

ചേരിതിരിവ് ശക്തമായതോടെ, ഇനിയങ്ങോട്ടുള്ള സിനിമകളില്‍ ഇപ്പോഴത്തെ വിഘടിത ഗ്രൂപ്പില്‍ പെട്ടവരെ ഉള്‍പ്പെടുത്താതിരിക്കാനുള്ള നീക്കവുമുണ്ട്. അല്പമൊന്നു ശമിച്ചു വന്ന ഗ്രൂപ്പിസവും വിഴുപ്പലക്കലുമാണ് പുതിയ സംഭവവികാസങ്ങളോടെ ശക്തമായിരിക്കുന്നത്. നടന്‍ പൃഥ്വിരാജിനെ പോലുള്ളവരുടെ പിന്തുണയും വനിതാ കൂട്ടായ്മയ്ക്കുണ്ട്. ദിലീപിനെ തിരിച്ചെടുക്കുമെന്ന് ഉറപ്പായിരുന്നതുകൊണ്ടാണ് പൃഥ്വിയും മറ്റും അമ്മ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാതിരുന്നത്.

Leave A Reply

Your email address will not be published.