പ്രാതലിന് മുളപ്പിച്ച ധാന്യം
ധാന്യങ്ങള്‍ ആരോഗ്യത്തിന് ഏറെ മികച്ച ഒന്നാണ്. ധാന്യങ്ങള്‍ മാത്രമല്ല, പയര്‍ വര്‍ഗങ്ങളും. പയര്‍ വര്‍ഗങ്ങള്‍ പ്രത്യേകിച്ചും മുളപ്പിച്ചു കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുകയും ചെയ്യും. ഗ്യാസ് പോലുള്ള പല പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് മുളപ്പിച്ച ധാന്യങ്ങള്‍. ഇവ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമുള്ള പോഷകഘടകങ്ങള്‍ ഉറപ്പാക്കാനാകും.
സ്വാദില്‍ അത്ര മുന്നില്‍ അല്ലെങ്കിലും ഇത്തരം മുളപ്പിച്ച ധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും നല്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഒരു പിടിയാണ്. ഇവ ദിവസവും കഴിയ്ക്കുക, പ്രത്യേകിച്ചും രാവിലെ പ്രാതലിനൊപ്പം. കാരണം ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമാണ് പ്രാതല്‍ എന്നു പറയാം. നീണ്ട ഇടവേളയ്ക്കു ശേഷം ശരീരത്തിനു ലഭ്യമാകുന്ന ഈ ഭക്ഷണം ഏറെ പ്രധാനമാണ്. ഇതില്‍ മുളപ്പിച്ച ചേരുമ്ബോള്‍ ഗുണം ഇരട്ടിയ്ക്കും. അധികം വേണമെന്നില്ല, ഒന്നോ രണ്ടോ ടീസ്പൂണ്‍ ധാരാളമാണ്. ഇതില്‍ നാരങ്ങാനീരും കുരുമുളകുപൊടിയും മല്ലിയിലയുമല്ലൊം ചേര്‍ത്തു സ്വാദിഷ്ടമായി കഴിയ്ക്കുകയുമാകാം.
പ്രോട്ടീന്‍
ശരീരത്തിന് പ്രോട്ടീന്‍ ലഭ്യമാക്കാനുള്ള ഏറ്റവും നല്ല വഴിയാണ് മുളപ്പിച്ച ധാന്യങ്ങള്‍. പ്രത്യേകിച്ചും മുളപ്പിച്ച ചെറുപയര്‍,കടല തുടങ്ങിയവ. പ്രോട്ടീന്‍ പെട്ടെന്നു വയര്‍ നിറയാന്‍ സഹായിക്കും. ഇതുവഴി അമിത ഭക്ഷണവും വിശപ്പും കുറയ്ക്കും. വയര്‍ ഏറെ നേരം നിറഞ്ഞിരിയ്ക്കാന് സഹായിക്കും. ഇതെല്ലാം തടി കുറയ്ക്കാനും സഹായിക്കുന്ന വഴിയാണ്.വെജിറ്റേറിയന്‍കാര്‍ക്ക് പ്രോട്ടീന്‍ കുറവു വരാതിരിയ്ക്കാന്‍ ഇത് ഏറെ അത്യാവശ്യമാണ്. മാംസ്യത്തിനായി ഇറച്ചി കഴിക്കുന്നത് മൂലം ഉണ്ടാകുന്ന കൊഴുപ്പ്, കൊളസ്ട്രോള്‍ മുതലായവ ഒഴിവാക്കാനും ഇതിലൂടെ കഴിയും. സസ്യാഹാരികള്‍ തങ്ങളുടെ ഭക്ഷണത്തില്‍ മുളപ്പിച്ച ആഹാര സാധനങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക.ഇവയില്‍ 35 ശതമാനത്തോളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
ശരീരത്തിന് ഊര്‍ജം
ശരീരത്തിന് ഊര്‍ജം ലഭ്യമാക്കാനുള്ള നല്ലൊരു വഴിയാണ് രാവിലെ മുളപ്പിച്ച ധാന്യങ്ങള്‍. ഇവ പെട്ടെന്നു തന്നെ ശരീരത്തിന് ആഗിരണം ചെയ്ത് ഊര്‍ജവും ആരോഗ്യവും നല്കാന് സഹായിക്കും. മുളപ്പിച്ച ധാന്യങ്ങളില്‍ ധാരാളം എന്‍സൈമുകളുണ്ട്. ഇവ ശരിയായ ശാരീരിക പ്രവര്‍ത്തനത്തിന് വളരെ അത്യാവശ്യവുമാണ്. ശരീരത്തിന് ഇവയില്‍ നിന്നും ആവശ്യമായ അളവില്‍ ഊര്‍ജം ലഭിയ്ക്കുന്നു.
ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍
ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണിത്. മുളപ്പിച്ച ധാന്യങ്ങള്‍ ഇതിന് ഏറെ ഗുണകരമാണ്. ഇവ കുടലിന്റ ആരോഗ്യത്തിന് അത്യുത്തമമാണ്.
ദഹനം മെച്ചപ്പെടുത്താനും മലബന്ധം പോലുളള പ്രശ്നങ്ങള്‍ അകറ്റാനും മുളപ്പിച്ച ധാന്യങ്ങള്‍ ഏറെ നല്ലതാണ്.
പൊണ്ണത്തടി
പൊണ്ണത്തടി നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ മുളപ്പിച്ച ആഹാര സാധനങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വൈകാതെ ഫലം അനുഭവിച്ച് അറിയാനാകും.ഇതിലെ നാരുകള്‍ ദഹനത്തിനു സഹായിക്കും. കൊഴുപ്പു പുറന്തള്ളാനും സഹായിക്കും. വിശപ്പു കുറയ്ക്കുകയും ചെയ്യും.
ശരീരത്തിന് കൂടുതല്‍ ഓക്സിജന്‍
ശരീരത്തിന് കൂടുതല്‍ ഓക്സിജന്‍ ലഭിയ്ക്കുന്നതിനും മുളപ്പിച്ച ധാന്യങ്ങള്‍ സഹായിക്കും. രക്തപ്രവാരം വര്‍ദ്ധിപ്പിക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. ശരീരത്തിന്റെ എല്ലാ വിധത്തിലുമുള്ള ആരോഗ്യത്തെ ഇത് സഹായിക്കുക തന്നെ ചെയ്യും.
പോഷണക്കുറവ് ശരീരത്തിനു വരാതിരിയ്ക്കാന്‍
അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മാംഗനീസ്, ഒമേഗ ത്രീ ഫാറ്റി ആസിഡ് എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങളിലും ധാന്യങ്ങളിലും മറ്റും ഇത്തരം പോഷകമൂല്ല്യങ്ങളുടെ അളവ് സാധരണയിലേതിനേക്കാള്‍ കൂടുതല്‍ ആയിരിക്കും. ഉദാഹരണത്തിന് മുളപ്പിച്ച പയറുകളില്‍ സാധാരണയിലേതിനേക്കാള്‍ എട്ട് മടങ്ങ് കൂടുതല്‍ വിറ്റാമിന്‍ എ ഉണ്ടാകും.വൈറ്റമിനും പ്രോട്ടീനും ധാതുക്കളുമെല്ലാം ശരീരത്തിന് ലഭ്യമാക്കാനുള്ള ഏറ്റവും നല്ലൊരു വഴിയാണിത്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 1, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ കെ എന്നിവയാല്‍ സമ്ബുഷ്ടമാണ്. പോഷണക്കുറവ് ശരീരത്തിനു വരാതിരിയ്ക്കാന്‍ ഇത്തരം മുളപ്പിച്ച ധാന്യ, പയര്‍ വര്‍ഗങ്ങള്‍ക്കു കഴിയും.
പ്രമേഹത്തിനും
പ്രമേഹത്തിനും നല്ലൊരു പരിഹാരമാണ് പ്രാതലിനൊപ്പം മുളപ്പിച്ചവ കഴിയ്ക്കുന്നത്. ഇതിലെ നാരുകളും മറ്റു ഘടകങ്ങളുമെല്ലാം സഹായിക്കും. പ്രമേഹ രോഗികള്‍ക്കുണ്ടാകുന്ന ക്ഷീണം തടയാനും ഇത് ഏറെ നല്ലതാണ്.
കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് പ്രാതലില്‍ മുളപ്പിച്ച ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുകയെന്നത്. ഇത് കൊളസ്ട്രോളിനെ കുറച്ച് ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കും. കൊഴുപ്പു തീരെ കുറഞ്ഞ ഒന്നാണ് മുളപ്പിച്ച ധാന്യങ്ങള്‍.
മസിലുകള്‍
മസിലുകള്‍ വളറാന് നല്ലൊരു വഴിയാണ് പ്രാതലില്‍ ഇത്തരം ഭക്ഷണം ഉള്‍പ്പെടുത്തുകയെന്നത്. പുരുഷന്മാരില് പുരുഷ ഹോര്‍മോണിനും മസിലുകള്‍ക്കുമെല്ലാം പ്രോട്ടീന്‍ അത്യാവശ്യമാണ്. ഇതിനുള്ള നല്ലൊരു വഴിയാണ് മുളപ്പിച്ച ഇത്തരം ധാന്യങ്ങള്‍. മുട്ടയ്ക്കു പകരം പോലും വയ്ക്കാവുന്ന ഒന്ന്.
ഗര്‍ഭകാലത്ത്
ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്കു നല്ലതാണ് ഇത്തരം ഭക്ഷണം. ഇത് ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്ക് ഏറെ അത്യാവശ്യമാണ്. പ്രോട്ടീനുകള്‍ കോശവളര്‍ച്ചയ്ക്കും അത്യാവശ്യമാണ്.