അമ്മയില്‍ നിന്ന് ഭാവനയടക്കം നാല് പ്രമുഖ നടിമാര്‍ രാജിവച്ചു

0

കൊച്ചി: നടന്‍ ദിലീപിന് പിന്തുണ നല്‍കിയ താര സംഘടനയായ അമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ഭാവനയടക്കം നാല് പ്രമുഖ നടിമാര്‍ രാജിവച്ചു. രമ്യാ നമ്ബീശന്‍, ഗീതു മോഹന്‍ദാസ്, റിമാ കല്ലിങ്കല്‍ എന്നിവരാണ് അമ്മയില്‍ നിന്ന് രാജി വച്ചത്. വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കലക്ടീവിലൂടെയാണ് താരങ്ങള്‍ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞദിവസം ഒരു ചാനല്‍ അഭിമുഖത്തിനിടെ ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ അമ്മയ്‌ക്കെതിരെ റിമ പൊട്ടിത്തെറിച്ചിരുന്നു. ഇരയ്‌ക്കൊപ്പം എന്നു പറയുന്നുണ്ടെങ്കിലും സംഘടന പലപ്പോഴും ദിലീപിനെ പിന്തുണയ്ക്കുന്ന സമീപനമാണ് കാണുന്നതെന്നും റിമ ആരോപിച്ചിരുന്നു. അതിനുപിന്നാലെയാണ് രാജി. അതിനിടെ ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് പറഞ്ഞാണ് ഭാവനയുടെ രാജി.

Leave A Reply

Your email address will not be published.