ബ്രസീല്‍ ഇന്ന് സെര്‍ബിയക്കെതിരെ

0

മോസ്‌ക്കോ: പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ബ്രസീല്‍ സെര്‍ബിയക്കെതിരെ ഇന്ന് ഇറങ്ങും. മത്സരത്തിലെ ആദ്യ ഇലവനില്‍ ടീമില്‍ മാറ്റമുണ്ടാകില്ല. കോസ്റ്ററിക്കക്കെതിരെ വിജയിച്ച അതേ ഇലവന്‍ തന്നെയാകും ഇന്നും ഇറങ്ങുക. പരിക്കേറ്റ ഡാനിലോ ഇപ്പോഴും ഫിറ്റ്‌നെസ് വീണ്ടെടുക്കാത്തതിനാല്‍ ഫാഗ്‌നര്‍ തന്നെയാകും റൈറ്റ് ബാക്കായി തുടരുക. വില്ല്യന്‍, നെയ്മര്‍, ജീസുസ് എന്നിവര്‍ തന്നെ ആദ്യ ഇലവനില്‍ തുടരും. ഡഗ്ലസ് കോസ്റ്റയ്ക്ക് ഏറ്റ പരിക്കാണ് വില്ല്യന് തന്റെ സ്ഥാനം ആദ്യ ഇലവനില്‍ നിലനിര്‍ത്താന്‍ സഹായിച്ചത്. സെന്റര്‍ ബാക്ക് മിറാണ്ടയാകും ഇന്ന് ബ്രസീലിന്‍റെ ക്യാപ്റ്റന്‍. കഴിഞ്ഞ കളിക്ക് സഹ സെന്റര്‍ബാക്ക് തിയാഗോ സില്‍വ ആയിരുന്നു ബ്രസീല്‍ ക്യാപ്റ്റന്‍.

Leave A Reply

Your email address will not be published.