നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. തെളിവുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ഇത് വിശദമായി പരിശോധിക്കണമെന്നും കാണിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. രാവിലെ 11 മണിയോടെയാണ് കേസ് പരിഗണിക്കുന്നത്. പ്രധാന തെളിവായി കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ഇതില്‍ ഒരു സ്ത്രീയുടെ ശബ്ദമുണ്ടെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം. അതുകൊണ്ട് തന്നെ ദൃശ്യങ്ങളും മറ്റ് രേഖകളും വിശദ്ധമായി പരിശോധിക്കണമെന്ന് കാണിച്ചാണ് തെളിവുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ കേസിലെ പ്രതിയായ പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തിയെന്ന് പറയപ്പെടുന്ന ദൃശ്യങ്ങള്‍ കൈമാറണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. മുമ്ബ് തെളിവുകള്‍ ദിലീപിന് കാണാന്‍ കോടതി അനുവാദം നല്‍കിയിരുന്നു. എന്നാല്‍, ഇത് പൂര്‍ണമായും തനിക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്.

Leave A Reply

Your email address will not be published.