തിരക്ക് കണക്കിലെടുത്ത് യാത്രാക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബായ്

0

ദുബായ് : വിമാനത്താവളങ്ങളില്‍ തിരക്കേറിയ സമയമായതിനാല്‍ യാത്രാക്കാര്‍ നേരത്തെ എത്തണമെന്ന് അധികൃതര്‍. വിദ്യാലയങ്ങളില്‍ വേനലവധി തുടങ്ങുന്നതിനാല്‍ വരും ദിവസങ്ങളില്‍ കേരളത്തിലേക്ക് ഉള്‍പ്പെടെ യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകും. ലോകത്ത് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന വിമാനത്താവളങ്ങളില്‍ ഒന്നാണ് ദുബായ്. തിരക്ക് കണക്കിലെടുത്ത് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിട്ടുണ്ടെന്നും അറിയിച്ചു. ബജറ്റ് വിമാനങ്ങളിലടക്കം ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നിരിക്കുകയാണ്.

Leave A Reply

Your email address will not be published.