ഗൂഗിള്‍ ഇ-കൊമേഴ്‌സ് മേഖലയിലേക്ക്

0

ഗൂഗിള്‍ ഇ-കൊമേഴ്‌സ് മേഖലയിലേക്ക് എത്തുന്നു. ദീപാവലിക്കു മുന്നോടിയായി ഇ-കൊമേഴ്‌സ് സൈറ്റും ആപ്പും അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാര സംരംഭമായ ഫ്ലിപ്കാര്‍ട്ടിനെ അമേരിക്കന്‍ റീട്ടെയില്‍ ശൃംഖലയായ വാള്‍മാര്‍ട്ട് ഏറ്റെടുത്തപ്പോള്‍ ഗൂഗിളും പങ്കാളികളാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, സ്വന്തം നിലയില്‍ത്തന്നെ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് രംഗത്തേക്ക് കടക്കാനായിരുന്നു കമ്ബനി തീരുമാനിച്ചത്.
ഇപ്പോള്‍ 2.60 ലക്ഷം കോടി രൂപ (3,850 കോടി ഡോളര്‍) യുടേതാണ് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി. 2020-ഓടെ ഇത് 6.80 ലക്ഷം കോടി രൂപ (10,000 കോടി രൂപ) യുടേതാകുമെന്നാണ് റിപ്പോര്‍ട്ട്. 111 കോടി ഡോളറാണ് ഗൂഗിള്‍ ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. ഗൂഗിളിന് നിലവില്‍ ഇന്ത്യയില്‍ പതിനായിരത്തിലേറെ ജീവനക്കാരാണ് ഉള്ളത്. ഗൂഗിളിന്‍റെ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലുള്ള ഡിവൈസാണ് രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളില്‍ 90 ശതമാനവും ഉപയോഗിക്കുന്നത്. ഇതൊക്കെ, ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക് ഇറങ്ങുമ്ബോള്‍ ഗൂഗിളിന് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave A Reply

Your email address will not be published.