ആസിഫലി ചിത്രത്തില്‍ നിന്ന് മമ്ത മോഹന്‍ദാസ് പിന്മാറി
ജിസ് ജോയ് സംവിധാനം ചെയ്യുന്ന ആസിഫലി ചിത്രം ‘ വിജയ് സൂപ്പറും പൗര്‍ണമിയും’ ല്‍ നിന്ന് മമ്ത മോഹന്‍ദാസ് പിന്മാറി. താന്‍ ചിത്രത്തിന്റെ ഭാഗമല്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയോടാണ് താരം വ്യക്തമാക്കിയത്. നീലി എന്ന ഹൊറര്‍ കോമഡി ചിത്രമാണ് മമ്തയുടേതായി ഇനി വരാനുള്ളത്. കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ഇതിനു മുമ്ബ് മമ്ത ആസിഫിനൊപ്പം അഭിനയിച്ചിട്ടുള്ളത്. ബൈസിക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും സംവിധായകന് ജിസ് ജോയിയും ഒന്നിക്കുന്ന ചുത്രമാണ് ‘വിജയ് സൂപ്പറും പൗര്‍ണമിയും’.
കുടുംബ പ്രേക്ഷകരെ ലക്ഷ്യം വച്ച് ഒരുക്കുന്ന ചിത്രം പ്രണയത്തിന് കൂടി പ്രാധാന്യം നല്‍കുന്നുണ്ടെന്ന് സംവിധായകന് പറയുന്നു. പോണ്ടിച്ചേരി, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന വിജയ് സൂപ്പര്‍ ജൂലൈ ആദ്യവാരം ആരംഭിക്കും.
രണ്‍ജി പണിക്കര്‍, സിദ്ദിഖ്, ശാന്തി കൃഷ്ണ, കെപിഎസി ലളിത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.