ഓഹരി സൂചികകളില്‍ നേട്ടമില്ലാതെ തുടക്കം

0

മുംബൈ: ഓഹരി സൂചികകളില്‍ കാര്യമായ നേട്ടമില്ലാതെ തുടക്കം. സെന്‍സെക്‌സ് 37 പോയന്റ് ഉയര്‍ന്ന് 35527ലും നിഫ്റ്റി ഒരുപോയന്റ് നഷ്ടത്തില്‍ 10,768ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 671 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 718 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, റിലയന്‍സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, സിപ്ല, എച്ച്‌ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

Leave A Reply

Your email address will not be published.