വിന്‍ഡീസ് ശ്രീലങ്ക പരമ്പര സമനിലയില്‍

0

ബാര്‍ബഡോസ് ടെസ്റ്റിലെ നാലാം ദിവസം ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം നേടി ലങ്കന്‍ ബാറ്റ്സ്മാന്മാര്‍. അവസാന ദിവസം അഞ്ച് വിക്കറ്റ് ശേഷിക്കെ 63 റണ്‍സ് നേടേണ്ടിയിരുന്ന ശ്രീലങ്കയ്ക്ക് കളി പുനരാരംഭിച്ച ഉടനെത്തന്നെ കുശല്‍ മെന്‍ഡിസിനെ(25) പുറത്താക്കുമ്ബോള്‍ തലേ ദിവസത്തെ സ്കോറിനോട് ഒരു റണ്‍സ് കൂടി നേടുവാന്‍ ശ്രീലങ്കയ്ക്ക് കഴിഞ്ഞില്ല. പിന്നീട് ദില്‍രുവന്‍ പെരേര, കുശല്‍ പെരേര കൂട്ടുകെട്ട് ഏഴാം വിക്കറ്റില്‍ നേടിയ 63 റണ്‍സ് കൂട്ടുകെട്ട് നേടിയ ദില്‍രുവന്‍ പെരേര-കുശല്‍ പെരേര കൂട്ടുകെട്ടാണ് മത്സരം ശ്രീലങ്കയ്ക്ക് അനുകൂലമാക്കി മാറ്റിയത്.
ജേസണ്‍ ഹോള്‍ഡര്‍ അഞ്ച് വിക്കറ്റ് നേടിയെങ്കിലും ശ്രീലങ്കയുടെ 4 വിക്കറ്റ് വിജയത്തെ തടയാന്‍ പോന്നൊരു പ്രകടനം വിന്‍ഡീസ് ബൗളര്‍മാരില്‍ നിന്ന് നാലാം ദിവസം ഉണ്ടായില്ല. കുശല്‍ പെരേര 28 റണ്‍സും ദില്‍രുവന്‍ പെരേര 23 റണ്‍സും നേടി പുറത്താകാതെ നിന്നു. ജയത്തോടെ പരമ്ബര 1-1നു സമനിലയിലാക്കുവാന്‍ ശ്രീലങ്കയ്ക്കായി. ജേസണ്‍ ഹോള്‍ഡര്‍ മാന്‍ ഓഫ് ദി മാച്ചായും ഷെയിന്‍ ഡോവ്റിച്ച്‌ പരമ്ബരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

Leave A Reply

Your email address will not be published.