സംസ്ഥാനം സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്  നിരോധനത്തിലേക്ക്

0

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ആദ്യഘട്ടത്തില്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ നിന്നും ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കുന്നു. നിലവില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ക്കു മാത്രമാണ് കേരളത്തില്‍ നിരോധനമുള്ളത്. പരിസ്ഥിതി സംരക്ഷണ നിയമത്തിന്‍റെ അഞ്ചാം വകുപ്പ് ഉപയോഗിച്ചാണ് നിരോധനം നടപ്പാക്കുക. നിരോധനം ലംഘിക്കുന്നവര്‍ക്ക് അഞ്ചുമുതല്‍ ഏഴ് ലക്ഷം രൂപവരെ പിഴയും ഏഴുവര്‍ഷംവരെ ജയില്‍ശിക്ഷയും ലഭിക്കാം. സ്ഥാപനങ്ങള്‍ക്ക് ബോര്‍ഡ് നല്‍കിയിരിക്കുന്ന ലൈസന്‍സ് റദ്ദാക്കുകയും സ്ഥാപനം പൂട്ടാന്‍ ഉത്തരവിടുകയും ചെയ്യും.

രണ്ടാം ഘട്ടത്തില്‍ പ്ലാസ്റ്റിക് കുപ്പികള്‍ പൂര്‍ണമായും ഒഴിവാക്കും. നക്ഷത്രഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹൗസ്‌ബോട്ടുകള്‍, 500 കിടക്കകള്‍ക്ക് മുകളില്‍ സൗകര്യമുള്ള ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് ആറുമാസത്തിനുള്ളില്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് തീരുമാനമെടുത്തത്. പരിസ്ഥിതി സംരക്ഷണ നിയമത്തിന്‍റെ അഞ്ചാം വകുപ്പ് ഉപയോഗിച്ചാണ് നിരോധനം നടപ്പാക്കുക. പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരം ചില്ലുകുപ്പികള്‍ ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. സുരക്ഷിതമായ കുടിവെള്ളത്തിനായി സ്ഥാപനങ്ങള്‍ സ്വന്തമായി കുടിവെള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ്, റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ് തുടങ്ങിയവ സ്ഥാപിക്കണം.ചില്ലുകുപ്പി സ്റ്റെറിലൈസേഷന്‍ യൂണിറ്റുകളും തുടങ്ങണം.

 

Leave A Reply

Your email address will not be published.