ടോം ജോസിനെ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു

0

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ശനിയാഴ്ച വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. നിലവില്‍ തൊഴില്‍, ജലവിഭവം, നികുതി വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ടോം ജോസിന് 2020 മേയ് 31 വരെ സര്‍വീസുണ്ട്. ഇന്ന്
ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ടോം ജോസ് ചീഫ് സെക്രട്ടറിയായാല്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടിക്കാറാം മീണക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും. മിനി ആന്റണിയെ സഹകരണ വകുപ്പ് സെക്രട്ടറിയായും മന്ത്രിസഭായോഗം നിയമിച്ചു. പോള്‍ ആന്റണിയെക്കാള്‍ സീനിയറായ ഡോ. എ.കെ. ദുബെ, അരുണ സുന്ദര രാജന്‍ എന്നിവര്‍ ഇപ്പോള്‍ കേന്ദ്രത്തില്‍ സെക്രട്ടറിമാരാണ്. ഇവര്‍ കേരളത്തിലേക്കു വരാത്ത സാഹചര്യത്തിലാണു പോള്‍ ആന്റണി ചീഫ് സെക്രട്ടറിയായത്. കേന്ദ്രത്തില്‍ തന്നെ സെക്രട്ടറിയായ ആനന്ദ്കുമാറാണ് പോള്‍ ആന്റണി കഴിഞ്ഞാല്‍ സീനിയര്‍. അദ്ദേഹവും ചീഫ് സെക്രട്ടറി പദവി ഏറ്റെടുക്കാന്‍ കേരളത്തിലേക്ക് വന്നില്ല. തുടര്‍ന്നാണ് ടോം ജോസ് ചീഫ് സെക്രട്ടറിയായത്.

Leave A Reply

Your email address will not be published.