ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനും ഉപ മുഖ്യമന്ത്രി മനീഷ്​ സിസോദിയക്കുമെതിരെ ​ കേസെടുത്തു

0

ന്യൂഡല്‍ഹി: ആപ്പ്​ എം.എല്‍.എ ഐ.എ.എസ്​ ഉദ്യോഗസ്​ഥനെ മര്‍ദിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തി എന്നാരോപിച്ച്‌​ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനും ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയക്കുമെതിരെ പൊലിസ്​ കേസെടുത്തു. തെളിവുകളുടെയും മൊഴികളുടെയും അടിസ്​ഥാനത്തില്‍ പൊലീസ്​ കുറ്റപത്രം തയാറാക്കും​. ഫെബ്രുവരി 19ന്​ കെജ്​രിവാളി​​ന്‍റെ വസതിയില്‍ നടന്ന യോഗത്തിനിടെയാണ്​ ഉദ്യോഗസ്​ഥര്‍ക്കെതിരെ മര്‍ദനമുണ്ടായത്​. ചീഫ്​ സെക്രട്ടറി അന്‍ഷു പ്രകാശിനു നേരെ യോഗത്തിനിടെ കൈയേറ്റം നടക്കുകയായിരുന്നു. മുഖ്യമന്ത്രിയു​ടെ സാന്നിധ്യത്തില്‍ ആപ്പ്​ എം.എല്‍.എമാര്‍ മര്‍ദിച്ചതായി അന്‍ഷു പ്രകാശ്​ ആരോപിച്ചിരുന്നു. തുടര്‍ന്ന്​ കെജ്​രിവാളിനെ ​പോലീസ്​ ചോദ്യം ചെയ്യുകയും രണ്ട്​ തവണ വീട്ടില്‍ പരിശോധന നടത്തുകയും ചെയ്​തിരുന്നു.
സംഭവശേഷം ​ഐ.എ.എസ്​ ഉദ്യോഗസ്​ഥര്‍ സര്‍ക്കാറുമായി നിസ്സഹകരണത്തിലായിരുന്നു. ഉദ്യോഗസ്​ഥരുടെ നിസ്സഹകരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ കെജ്​രിവാളും മൂന്ന്​ മന്ത്രിമാരും ഒമ്ബതു ദിവസം ​ലെഫ്​. ഗവര്‍ണറു​ടെ വസതിയില്‍ കുത്തിയിരിപ്പ്​ സമരവും നടത്തിയിരുന്നു.

Leave A Reply

Your email address will not be published.