ഏകദിനങ്ങള്‍ക്ക് പിന്നാലെ ടി20യിലും ഓസ്ട്രേലിയയ്ക്ക് തോല്‍വി

0

ഏകദിനങ്ങള്‍ക്ക് പിന്നാലെ ടി20യിലും ഓസ്ട്രേലിയയ്ക്ക് തോല്‍വി. ഇംഗ്ലണ്ടിന്‍റെ 212 റണ്‍സ് ലക്ഷ്യം പിന്തുടരാനിറങ്ങിയ ഓസ്ട്രേലിയക്ക് 19.4 ഓവറില്‍ 193 റണ്‍സ് മാത്രമേ നേടാനായുള്ളു. 28 റണ്‍സിന്‍റെ വിജയമാണ് ഇംഗ്ലണ്ട് ഇന്ന് സ്വന്തമാക്കിയത്. ഫിഞ്ചിനു പിന്തുണ നല്‍കുവാന്‍ മറ്റു താരങ്ങള്‍ക്ക് കഴിയാതെ വന്നപ്പോള്‍ ഒരു ഘട്ടത്തില്‍ ഓസ്ട്രേലിയ 72/5 എന്ന നിലയിലേക്ക് വീണിരുന്നു.

ആറാം വിക്കറ്റില്‍ ആരോണ്‍ ഫിഞ്ച്-ആഷ്ടണ്‍ അഗര്‍ കൂട്ടുകെട്ടാണ് ഓസ്ട്രേലിയയ്ക്ക് വീണ്ടും പ്രതീക്ഷ നല്‍കിയത്. 84 റണ്‍സാണ് ഈ കൂട്ടുകെട്ട് ഓസ്ട്രേലിയയ്ക്കായി നേടിയത്. മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ ജയത്തിനായി ഓസ്ട്രേലിയ 68 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. എന്നാല്‍ പതിനാറാം ഓവറില്‍ ആദില്‍ റഷീദിനെ ആദ്യ പന്തില്‍ ബൗണ്ടറി പായിച്ച ഫിഞ്ചിനെ തൊട്ടടുത്ത പന്തില്‍ നഷ്ടമായതോടെ ഇംഗ്ലണ്ട് വീണ്ടും മത്സരത്തിലേക്ക് തിരികെ എത്തി. 41 പന്തില്‍ നിന്ന് 84 റണ്‍സാണ് ഫിഞ്ചിന്‍റെ സംഭാവന. ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി ആദില്‍ റഷീദും ക്രിസ് ജോര്‍ദ്ദാനുമാണ് മികച്ച്‌ നിന്നത്. ലിയാം പ്ലങ്കറ്റ് രണ്ടും ഡേവിഡ് വില്ലി, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Leave A Reply

Your email address will not be published.