ബ്രസീല്‍ 2018 ലോകകപ്പ്‌ ഫുട്‌ബോളിന്‍റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു

0

മോസ്‌കോ: എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബ്രസീല്‍ 2018 ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.  ഇന്നലെ മോസ്‌കോയില്‍ നടന്ന മത്സരത്തില്‍ ഇരുപകുതികളിലുമായി പൗളീഞ്ഞോയും തിയാഗോ സില്‍വയുമാണ്‌ ബ്രസീലിനായി വലകുലുക്കിയത്‌. ഇതേ ഗ്രൂപ്പില്‍ നിന്ന്‌ കോസ്‌റ്റാറിക്കയെ 2-2 എന്ന നിലയില്‍ സമനിലയില്‍ തളച്ച്‌ രണ്ടാം സ്‌ഥാനക്കാരായി സ്വിറ്റ്‌സര്‍ലന്‍ഡും പ്രീക്വാര്‍ട്ടറില്‍ ഇടംപിടിച്ചിട്ടുണ്ട്‌. പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ്പ്‌ എഫ്‌ രണ്ടാം സ്‌ഥാനക്കാരായ മെക്‌സിക്കോയുമായിട്ടാണ്‌ ബ്രസീലിന്‍റെ മത്സരം. സ്വിറ്റ്‌സര്‍ലന്‍ഡ്‌ സ്‌കാന്‍ഡിനേവിയന്‍ രാജ്യമായ സ്വീഡനെ നേരിടും.

Leave A Reply

Your email address will not be published.