മെക്‌സിക്കോയെ പരാജയപ്പെടുത്തി സ്വീഡന്‍ ഗ്രൂപ്പ് എഫ് ജേതാക്കളായി ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടില്‍ കടന്നു

0

മോസ്‌ക്കോ: നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോയെ എതിരില്ലാത്ത് മൂന്ന് ഗോളുകള്‍ക്ക് തുരത്തി സ്വീഡന്‍ ഗ്രൂപ്പ് എഫ് ജേതാക്കളായി ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടില്‍ കടന്നു. രണ്ട് ജയവും ഒരു തോല്‍വിയും ഏറ്റുവാങ്ങിയ സ്വീഡന്‍ ആറു പോയിന്റോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനക്കാരായി മെക്‌സിക്കോയും അടുത്ത റൗണ്ടിലേക്ക് മുന്നേറി. ആറു പോയിന്റ് ലഭിച്ചെങ്കിലും ഗോള്‍ ശരാശരിയില്‍ മെക്‌സിക്കോ പിന്നാക്കം പോയി.
അഗസ്റ്റിന്‍സണ്‍, ഗ്രാന്‍ക്വിസ്റ്റ് എന്നിവരാണ് സ്വീഡനായി ഗോളുകള്‍ നേടിയത്. ഒരു ഗോള്‍ മെക്‌സിക്കോയുടെ സംഭാവനയായിരുന്നു. അല്‍വാരസിന്‍റെ കാലുകളില്‍ നിന്നാണ് പന്ത് മെക്‌സിക്കന്‍ വലയില്‍ കയറിയത്. എല്ലാം ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. 50-ാം മിനിറ്റില്‍ അസ്റ്റിന്‍സണ്‍ സ്വീഡനെ മുന്നിലെത്തിച്ചു. പന്ത്രണ്ട് മിനിറ്റുകള്‍ക്കുശേഷം ഗ്രാന്‍ക്വസ്റ്റ് ലീഡ് 2- 0 ആക്കി. 74-ാം മിനിറ്റില്‍ മെക്‌സിക്കോയുടെ സെല്‍ഫ് ഗോളും പിറന്നു.

Leave A Reply

Your email address will not be published.