ഡോളര്‍ ശക്തിപ്പെട്ടു; സ്വര്‍ണവില ലോകത്തെ കുറഞ്ഞ നിരക്കില്‍

0

ദുബായ് : ഡോളര്‍ കൂടുതല്‍ ശക്തിപ്പെട്ടതോടെ സ്വര്‍ണവില ആറുമാസത്തെ ലോകത്തെ കുറഞ്ഞ നിരക്കിലെത്തി. ഇതോടെ ദുബായിലെ സ്വര്‍ണ കച്ചവടം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷ. ഇരുപത്തിരണ്ടു കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 144.25 ദിര്‍ഹമായിരുന്നു തിങ്കളാഴ്ചത്തെ വില. ഇതിനിടെ ദിര്‍ഹം – രൂപ വിനിമയ നിരക്കും ഉയര്‍ന്നത് നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികള്‍ക്ക് ഗുണകരമായി. സ്വര്‍ണ വിലയും കൂടി കുറഞ്ഞത് അവധിക്കാലത്തിന് മുന്‍പുള്ള കച്ചവടം വര്‍ദ്ധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. വിപണിയില്‍ വില കുറയുന്നതിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതോടെ ജ്വല്ലറികളില്‍ തിരക്കു വര്‍ധിച്ചിരുന്നു. സ്വര്‍ണ വില കുറഞ്ഞത് ഉപഭോക്താക്കളെ ഷോറൂമുകളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കും.

Leave A Reply

Your email address will not be published.