അ​യ​ര്‍​ല​ന്‍​ഡി​നെ​തി​രേ​യു​ള്ള ട്വ​ന്‍റി 20 പരമ്പര​യില്‍ ഇ​ന്ത്യ​ക്കു മി​ക​ച്ച വി​ജ​യം

0

ഡ​ബ്ലി​ന്‍: അ​യ​ര്‍​ല​ന്‍​ഡി​നെ​തി​രേ​യു​ള്ള ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ടെ ട്വ​ന്‍റി 20 പരമ്പരയി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്കു മി​ക​ച്ച വി​ജ​യം.  ടോ​സ് ന​ഷ്ട​പ്പെ​ട്ടു ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റി​ന് 208 റ​ണ്‍​സ് എ​ടു​ത്തു. 97 റ​ണ്‍​സ് നേ​ടി​യ രോ​ഹി​ത് ശ​ര്‍​മ​യാ​ണു ടോ​പ് സ്കോ​റ​ര്‍. 61 പ​ന്തി​ല്‍ എ​ട്ടു ഫോ​റും അ​ഞ്ചു സി​ക്സി​ന്‍റെ​യും അ​ക​ന്പ​ടി​യി​ലാ​ണ് രോ​ഹി​ത് 97 റ​ണ്‍​സ് എ​ടു​ത്ത​ത്. രോ​ഹി​തി​നു പു​റ​മെ ശി​ഖ​ര്‍ ധ​വാ​ന്‍ (45 പ​ന്തി​ല്‍ 74) മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. അ​ഞ്ചു ഫോ​റും അ​ത്ര​ത​ന്നെ സി​ക്സു​മാ​ണ് ധ​വാ​ന്‍ നേ​ടി​യ​ത്. 16 ഓ​വ​റി​ല്‍ ഈ ​ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് പി​രി​യു​ന്പോ​ള്‍ 160 ആ​യി​രു​ന്നു ഇ​ന്ത്യ​ന്‍ സ്കോ​ര്‍​ബോ​ര്‍​ഡി​ല്‍.
ധ​വാ​ന്‍ പു​റ​ത്താ​യ​ശേ​ഷ​മെ​ത്തി​യ​വ​ര്‍​ക്ക് വ​ലി​യ സ്കോ​ര്‍ നേ​ടി​യ​വ​ര്‍ പെ​ട്ടെ​ന്നു പു​റ​ത്താ​യ​ത് ഇ​ന്ത്യ​ക്കു തി​രി​ച്ച​ടി​യാ​യി. അ​വ​സാ​ന ഓ​വ​റി​ലാ​ണ് രോ​ഹി​ത് പു​റ​ത്താ​യ​ത്. ഇ​ന്ത്യ​യു​ടെ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​മാ​യ​ത് അ​വ​സാ​ന ഓ​വ​റി​ലാ​യി​രു​ന്നു. രോ​ഹി​ത്, എം.​എ​സ്. ധോ​ണി (11), നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ് ലി (0) ​എ​ന്നി​വ​രെ പീ​റ്റ​ര്‍ ചേ​സ് പു​റ​ത്താ​ക്കി. സു​രേ​ഷ് റെ​യ്ന​യു​ടെ (10) വി​ക്ക​റ്റും ചേ​സി​നാ​യി​രു​ന്നു. ഹ​ര്‍​ദി​ക് പാ​ണ്ഡ്യ (6) പു​റ​ത്താ​കാ​തെ നി​ന്നു. ചേ​സ് നാ​ലു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.
ഇ​ന്ത്യ ഉ​യ​ര്‍​ത്തി​യ 209 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്നി​റ​ങ്ങി​യ അ​യ​ര്‍​ല​ന്‍​ഡി​നു നി​ശ്ചി​ത ഓ​വ​റി​ല്‍ ഒ​ന്‍​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 132 റ​ണ്‍​സ് നേ​ടാ​നേ ക​ഴി​ഞ്ഞു​ള്ളു. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ അ​യ​ര്‍​ല​ന്‍​ഡി​നാ​യി ജെ​യിം​സ് ഷാ​ന​ന്‍ മാ​ത്ര​മാ​ണ് മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​ത്. 35 പ​ന്തു​ക​ളി​ല്‍ നി​ന്ന് 60 റ​ണ്‍​സെ​ടു​ത്ത് ഷാ​ന​ന്‍ പു​റ​ത്താ​യി. ഇ​ന്ത്യ​യ്ക്കാ​യി കു​ല്‍​ദീ​പ് യാ​ദ​വ് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. യു​സ്വേ​ന്ദ്ര ച​ഹ​ല്‍ മൂ​ന്നും ജ​സ്പ്രീ​ത് ബുംറ ര​ണ്ടും വി​ക്ക​റ്റ് നേ​ടി കു​ല്‍​ദീ​പി​നു മി​ക​ച്ച പി​ന്തു​ണ ന​ല്‍​കി.

Leave A Reply

Your email address will not be published.