വിമണ്‍ ഇന്‍ കളക്ടീവില്‍ വിള്ളല്‍ ഉണ്ടാകുമെന്ന് ആരും കരുതണ്ട; രമ്യാ നമ്ബീശന്‍
തിരുവനന്തപുരം: ദിലീപിനെ താര സംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കൂടുതല്‍ പേര് സംഘടനയില്‍ നിന്നും രാജി വെയ്ക്കുമെന്ന് നടി രമ്യാ നമ്ബീശന്‍. അമ്മയില്‍ നിന്ന് പോരാടിയാല്‍ കാര്യമില്ലെന്ന് രമ്യ സൂചിപ്പിച്ചു. വിമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ വിള്ളല്‍ ഉണ്ടാകുമെന്ന് ആരും കരുതെണ്ടെന്നും താരം പറഞ്ഞു. ‘സംരക്ഷിക്കേണ്ട ആളെ സംരക്ഷിച്ചോ എന്നതാണ് ചോദ്യം, ലാഭവും നഷ്ടവും നോക്കി മിണ്ടാതിരിക്കാന്‍ കഴിയില്ല’. ഒരു ചാനല്‍ ചര്‍ച്ചയില്‍ രമ്യാനമ്ബീശന് വ്യക്തമാക്കി.