ബിഎംഡബ്ല്യു G310 R, G310 GS ജൂലായ് 18 -ന് വിപണിയിലേക്ക്
ബിഎംഡബ്ല്യു G310 R, G310 GS ജൂലായ് 18 -ന് വില്‍പനയ്ക്കെത്തുമെന്നു റിപ്പോര്‍ട്ട്. ബൈക്കുകളുടെ പ്രീ-ബുക്കിംഗ് ജൂണ്‍ എട്ടു മുതല്‍ കമ്ബനി ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ബുക്കിംഗ് തുക അമ്ബതിനായിരം രൂപയാണ്. പുതിയ മോഡലുകളെ ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം.
മോഡലുകളുടെ വില കമ്ബനി പ്രഖ്യാപിച്ചിട്ടില്ല. 2018 ഓട്ടോ എക്സ്പോയിലാണ് G310 R, G310 GS ബൈക്കുകളെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ആദ്യം കാഴ്ചവെച്ചത്. കൊച്ചി,മുംബൈ, അഹമ്മദാബാദ്, പൂനെ, ദില്ലി, ചെന്നൈ, ബെംഗളൂരു നഗരങ്ങളില്‍ ബിഎംഡബ്ല്യു മോട്ടോറാഡിന് സാന്നിധ്യമുണ്ട്. G310 R, G310 GS നെയ്ക്കഡ് ബൈക്കുകള്‍ എന്‍ട്രി-ലെവല്‍ അഡ്വഞ്ചര്‍ ശ്രേണിയിലേക്കാണ് അവതരിക്കുക.
ഇരു മോഡലുകളിലും ബിഎംഡബ്ല്യുവും ടിവിഎസും സംയുക്തമായി വികസിപ്പിച്ച 313 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ഉള്ളത്. ഒറ്റ സിലിണ്ടര്‍ എഞ്ചിന് 34 bhp കരുത്തും 28 Nm ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡായിരിക്കും ഗിയര്‍ബോക്സ്. 30 കിലോമീറ്റര്‍ ഇന്ധനക്ഷമത എഞ്ചിന് കാഴ്ചവെക്കുമെന്നാണ് സൂചന. 300 mm, 240 mm ഡിസ്ക്കുകളാണ് മുന്‍ പിന് ടയറുകളില്‍ ബ്രേക്കിംഗ് ഒരുക്കുക. ഇരു ബൈക്കുകളുടെയും 144 കിലോമീറ്റരാണ് പരമാവധി വേഗത. ഇരട്ട ചാനല്‍ എബിഎസും മെറ്റ്സെലര്‍ ടയറുകളും ലഭ്യമാണ്.
ടിവിഎസ് അപാച്ചെ RR310, കെടിഎം 390 ഡ്യൂക്ക്, യമഹ R3 എന്നിവരാണ് വിപണിയില്‍ ബിഎംഡബ്ല്യു G310 മോഡലുകളുടെ മുഖ്യ എതിരാളികള്‍. ബ്ലാക്, വൈറ്റ്, മെറ്റാലിക് ബ്ലൂ, വൈറ്റ് ബേസ് നിറങ്ങളില്‍ ബിഎംഡബ്ല്യു G310 R, G310 GS ബൈക്കുകള്‍ എത്തുന്നു.