പൊലീസിലെ ദാസ്യവേല പൊതു സമുഹത്തിന് ആശങ്ക ഉണ്ടാക്കുന്നതാണെന്ന്​ ഹൈകോടതി

0

കൊച്ചി: പൊലീസിലെ ദാസ്യവേല പൊതു സമുഹത്തിന് ആശങ്ക ഉണ്ടാക്കുന്നതാണെന്ന്​ ഹൈകോടതി. ഗൗരവം ഉള്ള പ്രശ്നമാണിത്​. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി എന്താണെന്ന്​ നാല്​ ആഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്കാനും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. അതേ സമയം ക്യാമ്ബ് ഫോളോവേഴ്സ് അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച പരാതിയില്‍ ഇടപെടല്‍ ഉണ്ടായി എന്ന്​ സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. സര്‍ക്കാര്‍ എടുത്ത നടപടിയില്‍ കോടതി തൃപ്തി അറിയിച്ചു.

Leave A Reply

Your email address will not be published.