ഇ​ന്ത്യ​യു​മാ​യി ന​ട​ത്താ​നി​രു​ന്ന ന​യ​ത​ന്ത്ര ച​ര്‍​ച്ച യു​എ​സ് റ​ദ്ദാ​ക്കി

0

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യു​മാ​യി ന​ട​ത്താ​നി​രു​ന്ന ന​യ​ത​ന്ത്ര ച​ര്‍​ച്ച യു​എ​സ് റ​ദ്ദാ​ക്കി. “ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത’ കാ​ര​ണ​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് ച​ര്‍​ച്ച റ​ദ്ദാ​ക്കു​ന്ന​തെ​ന്നാ​ണു യു​എ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. ജൂ​ലൈ ആ​റി​നു ന​ട​ക്കേ​ണ്ടി​യി​രു​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്, പ്ര​തി​രോ​ധ മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ എ​ന്നി​വ​ര്‍ യു​എ​സി​ലേ​ക്കു പോ​കാ​നി​രി​ക്കെ​യാ​ണ് ച​ര്‍​ച്ച റ​ദ്ദാ​ക്കി​യ​താ​യി യു​എ​സ് അ​റി​യി​പ്പു ല​ഭി​ക്കു​ന്ന​ത്. വാ​ഷിം​ഗ്ട​ണി​ല്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന യോ​ഗ​ത്തി​ല്‍ യു​എ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്കി​ള്‍ പോം​പി​യോ, പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജ​യിം​സ് മാ​റ്റി​സ് എ​ന്നി​വ​രാ​ണു പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ണി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ യു​എ​സ് സ​ന്ദ​ര്‍​ശ​ന സ​മ​യ​ത്താ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച നി​ശ്ച​യി​ക്കു​ന്ന​ത്. ഈ ​വ​ര്‍​ഷ​മാ​ദ്യം കൂ​ടി​ക്കാ​ഴ്ച​യ്ക്കു തീ​യ​തി​ക്കാ​യി ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും സാ​ധ്യ​മാ​യി​രു​ന്നി​ല്ല

Leave A Reply

Your email address will not be published.