ഇന്ത്യയുമായി നടത്താനിരുന്ന ചര്‍ച്ച മാറ്റിവച്ചതില്‍ ഖേദം പ്രകടിപ്പിച്ച് അമേരിക്ക

0

ന്യൂഡല്‍ഹി: ഇന്ത്യയുമായി നടത്താനിരുന്ന നയതന്ത്ര ചര്‍ച്ച മാറ്റിവച്ചതില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ഫോണില്‍ വിളിച്ചാണ് യു.എസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് മൈക്കല്‍ ആര്‍.പാംപിയോ ഖേദപ്രകടനം നടത്തിയത്. ഇന്ത്യയുമായി ശക്തമായ ബന്ധമാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോളശക്തിയായി വളരുന്ന ഇന്ത്യയെ നയതന്ത്ര തലത്തിലും പ്രതിരോധ തലത്തിലും സുപ്രധാന പങ്കാളിയായാണ് അമേരിക്ക കാണുന്നതെന്നും പാംപിയോ പറഞ്ഞു.
ഏറ്റവും അടുത്ത് തന്നെ ചര്‍ച്ചകള്‍ നടത്താനും ഇരു നേതാക്കളും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ‘യുഎസിന്‍റെ ദേശീയ സുരക്ഷയില്‍ ഇന്ത്യയ്ക്ക് പ്രാധാന്യം ഏറെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.അമേരിക്കയുടെ അസൗകര്യത്തെ തുടര്‍ന്നാണ് ഉന്നത തല 2 പ്ലസ് 2 ചര്‍ച്ച നീട്ടിവച്ചത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരാണ് പോംപിയോ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്.

Leave A Reply

Your email address will not be published.