ഇന്‍സ്റ്റഗ്രാം ഉപയോഗിച്ച് വീഡിയോ കോള്‍

0

ഇന്‍സ്റ്റഗ്രാമിലെ ഡയറക്‌ട് മെസേജ് സംവിധാനത്തില്‍ വീഡിയോ ചാറ്റ് സേവനവും ലഭ്യമാക്കുമെന്ന് പ്രഖ്യാപനം. കൂടാതെ പുതിയ ഒഎആര്‍ ഫില്‍റ്ററുകളും എക്‌സ്‌പ്ലോറില്‍ പുതിയ ടോപ്പിക് ചാനലുകളും ഉണ്ടാകും. ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചു കൊണ്ടുതന്നെ വീഡിയോ കോള്‍ ചെയ്യാന്‍ കഴിയും വിധം പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡും പുതിയ ഫീച്ചറിലുണ്ടാവും. ഇതുവഴി വീഡിയോ ചാറ്റ് വിന്‍ഡോ ഡിസ്‌പ്ലേയുടെ ഒരു ഭാഗത്തേക്ക് മാറ്റി നിര്‍ത്തി, ബ്രൗസിങ്, ചാറ്റിങ്, എന്നിവയെല്ലാം സാധ്യമാവും. വീഡിയോ കോളിനായി ഫോണ്‍ നമ്ബറിന്‍റെ ആവശ്യമില്ല. ഒരു തവണയെങ്കിലും ഡയറക്റ്റ് വഴി ചാറ്റ് ചെയ്ത ആരുമായും വീഡിയോ കോള്‍ ചെയ്യാന്‍ കഴിയും.
ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ചാറ്റ് ചെയ്യാന്‍ ഏതെങ്കിലും ഒരു ഡയറക്റ്റ് ചാറ്റ് ഓപ്പണ്‍ ചെയ്യുക. ചാറ്റ് വിന്‍ഡോയില്‍ വലത് ഭാഗത്ത് താഴെയായി കാണുന്ന ക്യാമറ ചിഹ്നം തിരഞ്ഞെടുക്കുക. അപ്പോള്‍ ആരെയാണോ വിളിക്കുന്നത് അയാള്‍ക്ക് ഫോണ്‍ റിങ് ലഭിക്കും. കൂടുതല്‍ ആളുകളെ ഇതില്‍ ചേര്‍ക്കാം. റെഡ് ഐക്കണ്‍ അമര്‍ത്തി ഫോണ്‍ കോള്‍ അവസാനിപ്പിക്കാം. മറ്റൊരാളില്‍ നിന്നുള്ള സന്ദേശങ്ങളും മറ്റും നിശബ്ദമാക്കി നിര്‍ത്താനുള്ള മറ്റൊരു ഫീച്ചറും ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.