എക്സൈസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡില്‍ ഉപേക്ഷിച്ചു
ഉദയ്പൂര്‍: എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡില്‍ വലിച്ചെറിഞ്ഞു. യശ്വന്ത് ശര്‍മ എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. മകളും പേരക്കുട്ടിയുമൊത്ത് അഹമദാബാദിലേക്കുള്ള യാത്രക്കിടയിലാണ് അക്രമി സംഘം മൂവരെയും തട്ടിക്കൊണ്ടു പോയത്. രാജസ്ഥാനിലെ ഉദയ്പൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
മകളെയും പേരക്കുട്ടിയേയും വഴിയില്‍ ഇറക്കിവിട്ട ശേഷം യശ്വന്തിനെ കൊലപ്പെടുത്തി മൃതദേഹം റോഡില്‍ വലിച്ചെറിയുകയായിരുന്നു. ഗുജറാത്ത് രജിസ്ട്രേഷനുള്ള കാറിലാണ് സംഘം എത്തിയെതെന്നാണ് വിവരം. സംഭവത്തില്‍ രാജസ്ഥാന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.