227 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാനുമായി ഐഡിയ

0

പുതിയ പ്ലാന്‍ അവതരിപ്പിച്ച്‌ ഐഡിയ രംഗത്ത്. 227 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാനാണ് ഐഡിയയുടെ പുതിയ ഓഫര്‍. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ച ഈ പ്ലാനില്‍ 1.4ജിബി 3ജി/ 2ജി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. പ്രതിദിനം 250 മിനിറ്റ് അണ്‍ലിമിറ്റഡ് വോയിസ് കോളും ആഴ്ചയില്‍ 1000 മിനിറ്റ് വോയ്‌സ് കോളുമാണ് ഐഡിയ നല്‍കുന്നത്. കൂടാതെ പ്രതിദിനം 100 എസ്‌എംഎസും ഓഫറില്‍ ലഭ്യമാണ്.
ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളര്‍ ട്യൂണ്‍സ് സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നു. ഈ പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്. മൈ ഐഡിയ ആപ്പു വഴിയോ അല്ലെങ്കില്‍ കമ്ബനി വെബ്‌സൈറ്റില്‍ നിന്നോ ഈ പ്ലാന്‍ നിങ്ങള്‍ക്ക് റീച്ചാര്‍ജ്ജ് ചെയ്യാവുന്നതാണ്. ചില തിരഞ്ഞെടുത്ത ഐഡിയ ഉപയോക്താക്കള്‍ക്ക് കമ്ബനി ക്യാഷ്ബാക്ക് ഓഫറുകളും മറ്റു സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.