കബഡി മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ കൊറിയയും പാക്കിസ്ഥാനും സെമി ഫൈനലില്‍

0

ദുബായില്‍ നടക്കുന്ന കബഡി മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ കൊറിയയും പാക്കിസ്ഥാനും സെമി ഫൈനലില്‍ കടന്നു. ബുധനാഴ്ച നടന്ന അവസാന ഘട്ട പോരാട്ടങ്ങളില്‍ അര്‍ജന്റീനയെ 54-25 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് കൊറിയ സെമിയില്‍ കറിയത്. അതോടെ കൊറിയ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരവാകുയും ചെയ്തു. 42-20 എന്ന സ്‌കോറിനാണ് പാക്കിസ്ഥാന്‍ കെനിയയെ തകര്‍ത്ത് സെമിയില്‍ പ്രവേശിച്ചത്. വെള്ളിയാഴ്ച നടക്കുന്ന സെമി മത്സരങ്ങളില്‍ ഇറാന്‍ പാക്കിസ്ഥാനെയും അതിനെത്തുടര്‍ന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യ ദക്ഷിണ കൊറിയയെയും നേരിടും.

Leave A Reply

Your email address will not be published.