സിംബാബ്‌വേ ക്രിക്കറ്റ് ഡയറക്ടര്‍ എനോക് ഇക്കോപ്പിനെ സസ്‌പെന്‍ഡ് ചെയ്തു

0

ഐസി സിയുടെ ആന്റി കറപ്ഷന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ ഫോണ്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് സിംബാബ്‌വേ ക്രിക്കറ്റ് ഡയറക്ടര്‍ എനോക് ഇക്കോപ്പിനെ സസ്‌പെന്‍ഡ് ചെയ്തു. സിംബാബ്‌വേ ക്രിക്കറ്റിലെ അഴിമതി അന്വേഷിക്കാനെത്തിയ ഐസിസിയുടെ ആന്റി കറപ്ഷന്‍ ആന്‍ഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ ആവശ്യം നിരാകരിച്ചതിനാണ് നടപടി. ഫോണ്‍ ചോദിച്ചപ്പോള്‍ നല്‍കാതിരിക്കുകയും തുടര്‍ന്ന് ഫോണിലെ വിവരങ്ങള്‍ കളഞ്ഞ ശേഷം ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു എനോക്.

Leave A Reply

Your email address will not be published.