അ​ഭി​മ​ന്യു കൊ​ല​ക്കേ​സി​ല്‍ പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി

0

കൊ​ച്ചി: അ​ഭി​മ​ന്യു കൊ​ല​ക്കേ​സി​ല്‍ പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നെ(​ഡി​ജി​പി) നേ​രി​ല്‍ ക​ണ്ടാ​ണ് നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഹൈ​ക്കോ​ട​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. അ​തേ​സ​മ​യം കൂ​ടി​ക്കാ​ഴ്ച സൗ​ഹൃ​ദ​പ​ര​മാ​യി​രു​ന്നു​വെ​ന്ന് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍ പ​റ​ഞ്ഞു.
അ​ഭി​മ​ന്യു കേ​സി​ല്‍ നി​യ​മോ​പ​ദേ​ശം തേ​ടു​മെ​ന്ന് ബെ​ഹ്റെ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​എ​പി​എ, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ചാ​ണ് നി​യ​മോ​പ​ദേ​ശം തേ​ടു​ന്ന​ത്. എ​ജി​യു​മാ​യും ലോ​ക്നാ​ഥ് ബെ​ഹ്റ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.
‌അ​ഭി​മ​ന്യു കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് കൈ​വെ​ട്ട് കേ​സു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. എ​ന്‍​ഐ​എ​യും കേ​സി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു. നി​ല​വി​ല്‍ എ​ട്ട് വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് അ​ഭി​മ​ന്യു കൊ​ല​ക്കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

Leave A Reply

Your email address will not be published.