പുതിയ പ്ലാനുകള്‍ അവതരിപ്പിച്ച് ബിഎസ്‌എന്‍എല്‍

0

ന്യൂഡല്‍ഹി:  ബിഎസ്‌എന്‍എല്‍ വീണ്ടും  പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. 491 രൂപ മുടക്കിയാല്‍ ദിവസവും 20 ജിബി ഒരു മാസത്തേക്ക് ഇന്ത്യയില്‍ അവതരിപ്പിച്ച ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ ഏറ്റവും ലാഭകരമായത് എന്ന വിശേഷണത്തോട് കൂടിയാണ് ബിഎസ്‌എന്‍എല്‍ പുതിയൊരു ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഈ പ്ലാന്‍ പ്രകാരം ഒരു മാസത്തേക്ക് 491 രൂപ മുടക്കിയാല്‍ ദിവസവും 20 ജിബി ഡാറ്റയാണ് നിങ്ങള്‍ക്ക് ലഭിക്കുക. അതും 20 എംബിപിഎസ് വേഗതയില്‍. ഒപ്പം പരിധികളില്ലാത്ത കോളുകളും ഈ പ്ലാനിന്‍റെ കൂടെ ലഭിക്കും.

വ്യക്തികള്‍ക്കും അതേപോലെ ചെറുകിട സ്ഥാപനങ്ങള്‍ക്കുമെല്ലാം ഏറെ ഉപകാരപ്രദമാകും ഈ പ്ലാന്‍ എന്ന് ബിഎസ്‌എന്‍എല്‍ ബോര്‍ഡ് മെമ്ബര്‍ ആയ എന്‍.കെ മെഹ്ത പറയുന്നു. കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍, ഫ്രാഞ്ചെസികള്‍, റീറ്റെയ്ല്‍ ഷോപ്പുകള്‍ വഴിയെല്ലാം തന്നെ ഈ പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് ചെയ്യാന്‍ സാധിക്കും.

Leave A Reply

Your email address will not be published.