ട്രെയിനുകളിലെ പാചകം തത്സമയം കാണാന്‍ അവസരം ഒരുക്കി റെയില്‍വേ

0

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണം പാചകം ചെയ്യുന്നത് തത്സമയം കാണാന്‍ അവസരം ഒരുക്കി റെയില്‍വേ. ഐ.ആര്‍.സി.ടി.സിയുടെ പുതിയ ലൈവ് സ്ട്രീമിങ് സംവിധാനത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നത് തത്സമയം സംപ്രേക്ഷണം ചെയ്യുക. ഐ.ആര്‍.സി.ടി.സിയുടെ മേല്‍നോട്ടത്തിലുള്ള വിവിധ പാചകപ്പുരകളില്‍ നിന്ന് ലൈവ് സ്ട്രീമിങ് സംവിധാനം ഒരുക്കുകയാണ്. ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റിലെ പ്രത്യേക ലിങ്കില്‍ ക്ലിക്ക് ചെയ്തതിന് ശേഷം ഭക്ഷണം പാചകം ചെയ്യുന്നതിന്‍റെ തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാകും.
രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ഐ.ആര്‍.സി.ടി.സിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പാചകപ്പുരകളില്‍ നിന്നുള്ള ദൃശ്യങ്ങളും വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാകും. ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണത്തെ സംബന്ധിച്ച്‌ വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് റെയില്‍വേ പുതിയ സംവിധാനം ഒരുക്കുന്നത്.

Leave A Reply

Your email address will not be published.