അമിതവേഗതയ്ക്ക് പിഴയടയ്ച്ച് ഗവര്‍ണര്‍

0

തിരുവനന്തപുരം: അമിതവേഗത മൂലം ഗവര്‍ണര്‍ പി. സദാശിവത്തിന്റെ വാഹനവും ക്യാമറയില്‍ കുടുങ്ങി. മോട്ടോര്‍ വകുപ്പ് സംഭവം അറിയിച്ചതോടുകൂടി കൃത്യമായ തുക ഉടന്‍തന്നെ അദ്ദേഹം പിഴയായി നല്‍കി. എന്നാല്‍ നിയമം ലംഘിക്കപ്പെട്ട സമയത്ത് അദ്ദേഹം വാഹനത്തില്‍ ഉണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. എങ്കിലും ലംഘിച്ച കുറ്റത്തിന് കൃത്യമായി പിഴയടയ്ക്കാന്‍ ഗവര്‍ണര്‍ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു.
ഏപ്രില്‍ ഏഴിനാണ് കവടിയാര്‍-വെള്ളയമ്ബലം ദേശീയപാതയിലൂടെ ഗവര്‍ണറുടെ മെഴ്‌സിഡസ് ബെന്‍സ് അമിതവേഗതയില്‍ പോകുന്നതായി ക്യാമറയില്‍ പതിഞ്ഞത്. ഹൈ റസല്യൂഷന്‍ സ്പീഡ് ഡിറ്റക്ഷന്‍ ക്യാമറയില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയാണ് രേഖപ്പെടുത്തിയത്. വിവരം അറിഞ്ഞതോടുകൂടി ഗവര്‍ണര്‍ പിഴയടക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.