വിജയ്​ മല്യയുടെ ആസ്​തികള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

0

ലണ്ടന്‍: വിജയ്​ മല്യയുടെ ആസ്​തികള്‍ കണ്ടുകെട്ടാന്‍ യു.കെ. ഹൈകോടതി ഉത്തരവിട്ടു. ആസ്​തികള്‍ മരവിപ്പിച്ചതിനെതിരെ മല്യ നല്‍കിയ ഹരജി തള്ളി കൊണ്ടാണ് ഹൈകോടതി ഉത്തരവ്. കോടതി ഉത്തരവിന് പിന്നാലെ എന്‍ഫോഴ്സ്മെന്‍റ് ഓഫീസര്‍ കണ്ടുകെട്ടല്‍ ഉത്തരവ് വീണ്ടും പുറപ്പെടുവിച്ചു. ലണ്ടന് സമീപമുള്ള ഹെര്‍ട്ട്ഫോര്‍ഡ് ഷെയറിലെ സ്ഥാവരജംഗമ സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതിനാണ് കോടതി നിര്‍ദേശം.
എന്‍ഫോഴ്സ്മെന്‍റ് ഏജന്‍റ് അടക്കമുള്ള എന്‍ഫോഴ്സ്മെന്‍റ് ഓഫീസര്‍മാര്‍ മല്യയുടെ വസതിയായ ലണ്ടനിലെ വെല്‍വിന്‍, ടെവിന്‍ വില്ലേജിലെ ക്യൂന്‍ ഹൂ ലെയ്നിലെ ലേഡിവാക്കിലും ബ്രാംബെല്‍ ലോഡ്ജിലും നേരിട്ടെത്തി എല്ലാ വസ്തുക്കളുടെയും നിയന്ത്രണം ഏറ്റെടുക്കണമെന്നാണ് ജസ്റ്റിസ് ബ്രയാണിന്‍റെ ജൂണ്‍ 26ന് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നത്. മല്യ എസ്​.ബി.​ഐ അടക്കമുള്ള 13 ഇന്ത്യന്‍ ബാങ്കുകള്‍ക്ക്​ 1.8 കോടി രൂപ നല്‍കണമെന്ന്​ യു.കെ ഹൈകോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു​. വായ്​പ എടുത്ത തുക തിരിച്ചു പിടിക്കാനായി ബാങ്കുകള്‍ നടത്തുന്ന നിയമപോരാട്ടത്തി​​ന്‍റെ ചെലവിലേക്കായാണ്​ തുക നല്‍കേണ്ടത്​.
വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസില്‍ വിജയ്​ മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ചീഫ്​ മെട്രോപ്പൊലിറ്റന്‍ മജിസ്​ട്രേറ്റ്​ കോടതി വീണ്ടും നിര്‍ദേശിച്ചിരുന്നു. ഇന്ത്യയിലെ 13 ബാങ്കുകളിലെ കണ്‍സോര്‍ട്യത്തില്‍ നിന്ന്​ 6000 കോടിയിലേറെ വായ്​പയെടുത്താണ്​ മല്യ രാജ്യം വിട്ടത്​. തുടര്‍ന്ന്​ 2016 ജൂണില്‍ മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

Leave A Reply

Your email address will not be published.