മഹേഷിന്‍റെ കൊലപാതകത്തില്‍ 11 സിപിഎം പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം

0

തലശ്ശേരി: ബിജെപി പ്രവര്‍ത്തകനായിരുന്ന മഹേഷിന്‍റെ കൊലപാതകത്തിലെ പ്രതികളായ 11 സിപിഎം പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. 2008 മാര്‍ച്ച്‌ ആറിനായിരുന്നു മഹേഷിനെ സിപിഎമ്മുകാര്‍ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. കൂടാതെ സ്ഫോടക വസ്തു നിരോധന നിയമ പ്രകാരം പ്രതികള്‍ക്ക് പത്ത് വര്‍ഷം വീതം തടവും വിധിച്ചിട്ടുണ്ട്. തലശ്ശേരി അഡിഷണല്‍ ജില്ല സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് 50000 രൂപ പിഴയും കോടതി വിധിച്ചു. മൂന്ന് ലക്ഷം രൂപ മഹേഷിന്‍റെ കുടുംബത്തിന് നല്‍കണം. സി.പി.എം പ്രവര്‍ത്തകനായിരുന്ന മഹേഷ് പാര്‍ട്ടി മാറി ബി.ജെ.പിയില്‍ ചേര്‍ന്നതാണ് കൊലപാതത്തിന് കാരണമായത്. കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ പൊങ്ങോളി ധനേഷ്, ഓണിയന്‍ ബാബു, നെല്ലിക്ക ഉത്തമന്‍, ചെമ്മേരി പ്രകാശന്‍, മണോളി ഉമേഷ്, വാഴവളപ്പില്‍ രഞ്ജിത്ത്, നെല്ലിക്ക മുകേഷ്, കാരാട്ട് പുരുഷോത്തമന്‍, ചിരുകണ്ടോത്ത് സുനീഷ്, മണപ്പാട്ടി സൂരജ്, വയലേരി ഷിജു എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

Leave A Reply

Your email address will not be published.