ഇന്തോനീഷ്യന്‍ ഓപ്പണ്‍സില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധു ക്വാര്‍ട്ടറില്‍

0

ജക്കാര്‍ത്ത: ഇന്തോനീഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധു ക്വാര്‍ട്ടറി. ജപ്പാന്‍റെ അയ ഒഹോരിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കു തോല്‍പ്പിച്ചത്‌. ലോക 17-ാം നമ്ബര്‍ താരമായ ഒഹോരിയെ 21-17, 21-14 എന്ന നേരിട്ടുള്ള സ്‌കോറിനു തോല്‍പ്പിച്ച സിന്ധു ക്വാര്‍ട്ടറിലേക്കു മുന്നേറി. ജാപ്പനീസ്‌ താരത്തിനെതിരേയുള്ള സിന്ധുവിന്‍റെ അഞ്ചാമത്തെ വിജയമാണിത്‌. ലോക മൂന്നാം നമ്ബര്‍ താരമായ സിന്ധു ക്വാര്‍ട്ടറില്‍ ചൈനയുടെ ബിങ്‌ജിയാവോയെ നേരിടും.
പുരുഷവിഭാഗത്തില്‍ മലയാളി താരം പ്രണോയിയും ക്വാര്‍ട്ടറിലേക്കു മുന്നേറി. ലോക 17-ാം നമ്ബര്‍ താരം വാങ്ങിനെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കാണു പ്രണോയി തോല്‍പ്പിച്ചത്‌. സ്‌കോര്‍: 21-23, 21-15, 21-13. മത്സരം ഒരുമണിക്കൂര്‍ നീണ്ടു. ക്വാര്‍ട്ടറില്‍ ഓള്‍ ഇംഗ്ലണ്ട്‌ ഓപ്പണ്‍ ചാമ്ബയന്‍ ലോക മൂന്നാംനമ്ബര്‍ താരം ചൈനയുടെ ഷി യൂഖിയാണ്‌ പ്രണോയിയുടെ എതിരാളി. അതേസമയം മുന്‍ ലോകഒന്നാം നമ്ബര്‍ ഇന്ത്യയുടെ സൈന നേവാളിനു ക്വാര്‍ട്ടറിലേക്കു മുന്നേറാനായില്ല. അഞ്ചാം സീഡ്‌ ചെന്‍ യുഫെയോട്‌ നേരിട്ടുള്ള സെറ്റുകള്‍ക്കാണു സൈന പരാജയപ്പെട്ടത്‌. സ്‌കോര്‍: 21-18, 21-15.

Leave A Reply

Your email address will not be published.