ജ​മ്മു​കാ​ഷ്മീ​രി​​ല്‍​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ പോ​ലീ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

0

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ല്‍​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ പോ​ലീ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്ച ഷോ​പ്പി​യാ​നി​ലെ മെ​ഡി​ക്ക​ല്‍ ഷോ​പ്പി​നു മു​ന്നി​ല്‍​നി​ന്നാ​ണ് ജാ​വേ​ദി​നെ തീ​വ്ര​വാ​ദി​ക​ള്‍ പി​ടി​കൂ​ടി​യ​ത്. വെ​ടി​യേ​റ്റ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജാ​വേ​ദ് അ​ഹ​മ്മ​ദ് ദ​ര്‍ എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ കു​ല്‍​ഗാ​മി​ലെ പ​രി​വാ​നി​ല്‍​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ മാ​സം സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സൈ​നി​ക​ന്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. രാ​ഷ്ട്രീ​യ റൈ​ഫി​ള്‍​സി​ലെ ജ​വാ​ന്‍ ഔ​റം​ഗ​സീ​ബി​നെ​യാ​ണ് തീ​വ്ര​വാ​ദി​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക്യാ​മ്ബി​ല്‍​നി​ന്ന്‌ ഈ​ദ്‌ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യി പൂ​ഞ്ചി​ലെ വീ​ട്ടി​ലേ​ക്കു പോ​കു​മ്ബോ​ഴാ​ണ്‌ ഭീ​ക​ര​ര്‍ ഔ​റം​ഗ​സീ​ബി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

Leave A Reply

Your email address will not be published.