രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

0

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കളിയാക്കി മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്നും ഡോപ് ടെസ്റ്റില്‍ അദ്ദേഹം പരാജയപ്പെടുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു. രാഹുല്‍ ഗാന്ധി തുടരെ മയക്കുമരുന്ന് ഉപയോഗിക്കും, പ്രത്യേകിച്ച്‌ കൊക്കൈന്‍. ഡോപ് ടെസ്റ്റിന് വിധേയനാക്കിയാല്‍ അദ്ദേഹം ഉറപ്പായും പരാജയപ്പെടുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. വ്യാഴാഴ്ച എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി.
പഞ്ചാബില്‍ പിടിയിലായ 70 ശതമാനം ലഹരി അടിമകളും ഇതില്‍ പെട്ടുപോയതാണെന്ന കേന്ദ്രമന്ത്രി ഹര്‍ഷിമ്രാത് ബദലിന്‍റെ വാക്കുകള്‍ക്ക് സമാന്തരമായായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ കമന്റ്. ഇത്തരക്കാരെ ഡോപ് ടെസ്റ്റിന് ഹാജരാക്കണമെന്നും അവര്‍ പറഞ്ഞിരുന്നു. ഹര്‍ഷിമ്രതിന്‍റെ വാക്കുകള്‍ താന്‍ സ്വാഗതം ചെയ്യുന്നു. അവര്‍ റെഫര്‍ ചെയ്യുന്നചത് മറ്റാരെയുമല്ല രാഹുല്‍ ഗാന്ധിയെയാണ്. അതിനാലാണ് 70 ശതമാനം പഞ്ചാബികളും മയക്കുമരുന്നിന് അടിമയാണെന്ന് അവര്‍ പറഞ്ഞതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

Leave A Reply

Your email address will not be published.