മെ​ക്സി​ക്കോ​യി​ലെ പ​ട​ക്ക ഫാ​ക്ട​റി​യി​ലു​ണ്ടാ​യ ഇ​ര​ട്ട സ്ഫോ​ട​ന​ത്തി​ല്‍ 19 മരണം

0

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ലെ പ​ട​ക്ക ഫാ​ക്ട​റി​യി​ലു​ണ്ടാ​യ ഇ​ര​ട്ട സ്ഫോ​ട​ന​ത്തി​ല്‍ 19 പേ​ര്‍ മ​രി​ച്ചു. നാ​ല്പ​തോ​ളം പേ​ര്‍​ക്ക്പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ട​ള്‍​ട്ട്പെ​ക് ന​ഗ​ര​ത്തി​ലെ ഫാ​ക്ട​റി​യി​ല്‍ മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ സ്ഫോടനങ്ങ ളുണ്ടായത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് എ​ത്തി​യ പോ​ലീ​സു​കാ​രും അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളു​മാ​ണ് ര​ണ്ടാ​മ​ത്തെ സ്ഫോ​ട​ന​ത്തി​ന് ഇ​ര​ക​ളാ​യ​ത്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 2016ല്‍ ട​ള്‍​ട്ട്പെ​ക്കി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ 42 പേ​ര്‍ മ​രി​ച്ചി​രു​ന്നു.

Leave A Reply

Your email address will not be published.