മാലദ്വീപ് പാകിസ്ഥാനുമായി ഊര്‍ജമേഖലയിലെ സുപ്രധാന കരാറില്‍ ഒപ്പുവച്ചു

0

ന്യൂഡല്‍ഹി: മാലദ്വീപ് പാകിസ്ഥാനുമായി ഊര്‍ജമേഖലയിലെ സുപ്രധാന കരാറില്‍ ഒപ്പുവച്ചു. മാലിദ്വീപ് സര്‍ക്കാരിന്‍റെ കീഴിലുള്ള വൈദ്യുത കന്പനിയായ സ്റ്റെല്‍കോയാണ് പാകിസ്ഥാനുമായി ധാരണാപത്രം ഒപ്പുവച്ചത്. ഇന്ത്യയുടെ ഡോണിയര്‍ വിമാനങ്ങള്‍ അതിര്‍ത്തിയില്‍ വിന്യസിക്കുന്നതിനുള്ള ലെറ്റര്‍ ഒഫ് എക‌്സ്‌ചേഞ്ചിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് മാലിയുടെ പുതിയ നീക്കം.
പൊലീസ് അക്കാ‌ഡമി അടക്കം ഇന്ത്യ ഏറ്റെടുത്തിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള ജോലിക്കാര്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് അടുത്തിടെ മാലി നിറുത്തിയിരുന്നു. മാലിയുടെ നീക്കത്തെ ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. സ്റ്റെല്‍കോയുടെ പ്രധാന പദ്ധതികളെല്ലാം ചൈനയാണ് നടത്തി വരുന്നത് എന്നതിനാല്‍ തന്നെ പാകിസ്ഥാനില്‍ നിന്ന് മാലി ആഗ്രഹിക്കുന്നത് എന്താണെന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. സാന്പത്തിക സാഹചര്യം മോശമായിരിക്കുന്ന പാകിസ്ഥാന് മാലിദ്വീപിനെ സഹായിക്കാനാകില്ലെന്ന് തന്നെയാണ് ഇന്ത്യയുടെ വിശ്വാസം. എന്നാല്‍, മാലി പ്രസിഡന്റ് അബ്ദുള്ള യമീന്‍, ഇന്ത്യയുടെ ശത്രുക്കളെ ഉപയോഗിച്ച്‌ ഇന്ത്യയുടെ സ്വാധീനം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

Leave A Reply

Your email address will not be published.