യുഎസ് കമ്യൂണിക്കേഷന്‍സ് വിഭാഗം ഡയറക്ടറായി ബില്‍ ഷൈനിനെ നിയമിച്ചു

0

വാഷിംഗ്ടണ്‍: യുഎസ് കമ്യൂണിക്കേഷന്‍സ് വിഭാഗം ഡയറക്ടറായിഫോക്‌സ് ന്യൂസ് ചാനല്‍ മുന്‍ കോപ്രസിഡന്റ് ബില്‍ ഷൈനിനെ ഡോണാള്‍ഡ് ട്രംപ് നിയമിച്ചു. ഹോപ് ഹിക്‌സിന്‍റെ ഒഴിവിലേക്കാണ് ഷൈന്‍ എത്തുന്നത്. ടെലിവിഷന്‍, ആശയവിനിമയ രംഗത്തെ പ്രവൃത്തി പരിചയം പരിഗണിച്ചാണ് നിയമനമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഇരുപതു വര്‍ഷം മുന്‍പ് ഫോക്‌സ് ന്യൂസ് ആരംഭിച്ചതുമുതല്‍ ചാനലില്‍ പ്രവര്‍ത്തിച്ചുവന്ന ഷൈന്‍ കഴിഞ്ഞവര്‍ഷമാണ് രാജിവെച്ചത്. ചാനല്‍ ചെയര്‍മാനായിരുന്ന റോജര്‍ എയ്ല്‍സിനെതിരെ ഉയര്‍ന്ന ലൈംഗിക അപവാദവുമായി ബന്ധപെ്പട്ടാണ് ഷൈന്‍ ഫോക്‌സ് ന്യൂസ് തലപ്പത്തുനിന്ന് രാജിവച്ചത്. ഫോക്‌സിനെതിരായ കേസുകളില്‍ പലതിലും ലൈംഗികമായ പെരുമാറ്റദൂഷ്യത്തിനും അതു തടയാന്‍ നടപടിയെടുക്കാതിരുന്നതിനും ഷൈന്‍ പ്രതിസ്ഥാനത്തായിരുന്നു. ട്രംപ് അധികാരമേറ്റശേഷം കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ആളാണ് ഷൈന്‍. ലൈംഗികപെരുമാറ്റദൂഷ്യം ആരോപിക്കപ്പെട്ടയാളെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറാക്കിയതിനെ വിമര്‍ശിച്ച്‌ വനിതാ സംഘടനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.