യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബ്രിട്ടന് സന്ദര്‍ശിക്കുന്നു
ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്തയാഴ്ച ബ്രിട്ടന് സന്ദര്‍ശിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, എലിസബത്ത് രാജ്ഞി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്റെ (നാറ്റോ) സമ്മേളനത്തിന് ശേഷം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ലണ്ടനിലെത്തുന്ന ട്രംപ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഇതിനുശേഷം ബക്കിങ്ങാം കൊട്ടരത്തില്‍ എലിസബത്ത് രാജ്ഞിക്കൊപ്പം വിരുന്നില്‍ പങ്കെടുക്കും.
ട്രംപ് 2016 നവംബറില്‍ പ്രസിഡന്റായി ചുമതലയേറ്റയുടന്‍ അമേരിക്കയിലെത്തി അഭിനന്ദിച്ച തെരേസ മേയ് സന്ദര്‍ശനത്തിനായി ട്രംപിനെ ക്ഷണിച്ചതാണ്. എന്നാല്‍ ജനങ്ങളുടെ പ്രതികരണം അനുകൂലമല്ലെന്നു കണ്ടതോടെ പിന്നീട് ഇതിന്മേല് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നോ ബക്കിങ്ങാം പാലസില്നിന്നോ തുടര്‍ നടപടികള്‍ ഉണ്ടായില്ല. ബ്രെക്സിറ്റ് ഹിതപരിശോധനാ വേളയില്‍ ലീവ് പക്ഷത്തെ അനുകൂലിച്ച് രംഗത്തെത്തിയതാണ് ട്രംപിനെ ഒരുപക്ഷത്തിന്റെ ശത്രുവാക്കിയത്. പിന്നീട് ട്രംപ് നടത്തിയ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ ബ്രിട്ടനിലെ മുസ്ലിം ജനതയ്ക്കിടയിലും വിരോധിയാക്കി.