ദുല്‍ഖര്‍ ചിത്രം ‘ഒരു യമണ്ടന്‍ പ്രേമകഥ’ ഷൂട്ടിംഗ് ആരംഭിച്ചു

0

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. കൊച്ചിയില്‍ നടക്കുന്ന ചിത്രീകരണത്തില്‍ ദുല്‍ഖര്‍ ജോയിന്‍ ചെയ്തു. വിഷ്ണു ഉണ്ണി കൃഷ്ണന്‍ , ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് തിരകഥ എഴുതിയ ചിത്രം ആന്റോ ജോസഫാണ് നിര്‍മ്മിക്കുന്നത്. സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലീം കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ സംഗീതം ഒരുക്കുന്നത് നാദിര്‍ഷയാണ്. സുജിത് വാസുദേവാണ് ക്യാമറ.

Leave A Reply

Your email address will not be published.