ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്‍റി20യില്‍ ഇന്ത്യക്ക്​ തോല്‍വി

0

കാര്‍ഡിഫ്​: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്‍റി20യില്‍ ഇന്ത്യക്ക്​ തോല്‍വി. ഇതോടെ മൂന്ന്​ മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇംഗ്ലണ്ട്​ 1-1ന്​ ഒപ്പമെത്തി. സ്​കോര്‍: ഇന്ത്യ-148/5, ഇംഗ്ലണ്ട്​ 149/5. ആദ്യം ബാറ്റുചെയ്​ത സന്ദര്‍ശകര്‍ ക്യാപ്​റ്റന്‍ വിരാട്​കോഹ്​ലി(47) എം.എസ്​. ധോണി(32) എന്നിവരുടെ മികവിലാണ്​ നിശ്ചിത ഓവറില്‍ 148 റണ്‍സെടുത്തത്​. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്​ പുറത്താകാതെ 58 റണ്‍സെടുത്ത അലക്​സ്​ ഹെയില്‍സ്​​ന്‍റെ ബാറ്റിങ്​ മികവിലാണ്​ തിരിച്ചടിച്ചത്​. ജോണി ബെയര്‍സ്​റ്റോ(28) അവസാനത്തില്‍ ഹെയില്‍സിന്​ പിന്തുണ നല്‍കി. ഞായറാഴ്​ച്ചയാണ്​ ടൂര്‍ണമ​െന്‍റിലെ നിര്‍ണായകമായ അവസാന മത്സരം.

Leave A Reply

Your email address will not be published.