ആണവ കരാറില്‍ നിന്ന് പിന്മാറുമെന്ന് ഇറാന് പ്രസിഡന്റ്
വിയന്ന: ആണവ കരാറില്‍ ഇറാന്റെ താല്പര്യങ്ങള് സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ ഒത്തുതീര്‍പ്പു വ്യവസ്ഥകളില്‍ നിന്നു പിന്മാറുമെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി ആവര്‍ത്തിച്ചു. ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ അന്താരാഷ്ട്ര അറ്റോമിക് ഏജന്‍സി തലവനുമായി നടത്തിയ കൂടിക്കാഴ്ചയിലാണു നയങ്ങള്‍ പുനപ്പരിശോധിക്കേണ്ടി വരുമെന്നു ഹസന് റൂഹാനി അറിയിച്ചത്. സമാധാന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് ഇറാന് ആണ്വായുധങ്ങള്‍ ഉപയോഗിക്കുന്നത്. ആണവ കരാര്‍ പാലിക്കുന്നതിന് ഇറാന് കടപ്പെട്ടിരിക്കുന്നു. പക്ഷേ, കരാറിലെ ഇറാന്റെ താല്പര്യങ്ങള് സംരക്ഷിക്കുന്നതില്‍ ലോകം പരാജയപ്പെടുകയാണെങ്കില്‍ അതില്‍ നിന്നു പിന്മാറേണ്ടിവരുമെന്നും റൂഹാനി പറഞ്ഞു.