കെവിന്‍റെ കൊലപാതകം; നീനുവിന്‍റെ അമ്മ രഹ്‌നയ്‌ക്കു ബന്ധുക്കളുടെ മര്‍ദനം

0

പുനലൂര്‍: കെവിന്‍റെ കൊലപാതകത്തിലെ മുഖ്യപ്രതിയും നീനുവിന്‍റെ അമ്മയുമായ രഹ്‌നയ്‌ക്കു ബന്ധുക്കളുടെ മര്‍ദനം. മര്‍ദനമേറ്റ രഹ്‌നയെ പുനലൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാക്കോയുടെ ഇളയ സഹോദരന്‍ അജി ചാക്കോയും ഭാര്യ ജെനിയും ചേര്‍ന്നാണു മര്‍ദിച്ചതെന്നു പുനലൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ കഴിയുന്ന രഹ്‌ന പറയുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. അജിയുടെ മാതാവിനെ ഇന്നലെ രാവിലെ 11നു രഹ്‌ന അസഭ്യം പറഞ്ഞുവെന്നും ജോലിക്കുപോയിരുന്ന അജി വൈകിട്ട്‌ വീട്ടിലെത്തിയപ്പോള്‍ വിവരമറിഞ്ഞു രഹ്‌നയുടെ വീട്ടിലെത്തി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് വിവരം.
അജിയും ഭാര്യയും വീട്ടില്‍ എത്തുകയും കതക്‌ ചവിട്ടിത്തുറന്ന്‌ അകത്തുകടന്ന് രഹ്‌നയെ ബലംപ്രയോഗിച്ച്‌ പുറത്തെത്തിച്ചു മര്‍ദിക്കുകയായിരുന്നെന്നു. അജിയുടെ കൈയിലുണ്ടായിരുന്ന ഇരുമ്ബു വടി ഉപയോഗിച്ചു തലയ്‌ക്കടിക്കാന്‍ ശ്രമിക്കവേ താന്‍ കയറിപ്പിടിച്ചുവെന്നും തുടര്‍ന്നു തറയിലിട്ടു മര്‍ദിക്കുകയായിരുന്നുവെന്നും രഹ്‌നയ്‌ക്കൊപ്പം വീട്ടിലുണ്ടായിരുന്ന ബന്ധു ചിന്നമ്മ പറയുന്നു. തെന്മല പോലീസ് സ്‌ഥലത്തെത്തിയ രഹ്‌നയെ മര്‍ദിക്കാന്‍ ഉപയോഗിച്ച ഇരുമ്ബുവടി കണ്ടെടുത്തു. രഹ്‌നയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ അജിക്കും ഭാര്യക്കുമെതിരെ കേസെടുക്കുമെന്ന്‌ പോലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.